SV Motors SV Motors

സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സംവിധായകൻ ലിജേഷ് മുല്ലേഴത്താണ് ഹർജി നൽകിയത്.

അക്കാദമി ചെയർമാൻ രഞ്ജിത് അവാർഡ് നിർണയത്തിൽ ഇടപെട്ടന്നതിനുള്ള തെളിവ് ഹാജരാക്കാത്തതിനാലാണ് കേസ് തള്ളിയത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പർഡിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്.

ജൂറി അംഗങ്ങൾ തന്നെ രഞ്ജിത്തിന്റെ ഇടപെടൽ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ടെങ്കിലും തെളിവുകൾ ഹാജരാകാത്തത് തിരിച്ചടിയായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top