മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ കാറുകൾ, ട്രഷറിനിയന്ത്രണം ഒഴിവാക്കി 1.10 കോടി അനുവദിച്ചു

സാമ്പത്തിക പ്രതിസന്ധി കാലത്ത് മുണ്ടുമുറുക്കി ഉടുക്കണമെന്ന് ജനങ്ങളോട് സദാ ഉരുവിടുന്ന മുഖ്യമന്ത്രിക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി പുതിയ കാറുകൾ വാങ്ങുന്നു. ഇതിനായി ഒരുകോടി പത്തുലക്ഷം രൂപ അനുവദിച്ചു. സർക്കാരിൻ്റെ കാലാവധി തീരാൻ ആറ് മാസം മാത്രം അവശേഷിക്കെയാണ് ഈ ധൂർത്ത്. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഇന്ന് (ഡിസംബർ 1) തുക അനുവദിച്ച് ഉത്തരവിറക്കിയത്. അധിക ഫണ്ടായാണ് തുക അനുവദിച്ചിരി ക്കുന്നത്. ​

കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് കേരളത്തിൽ ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു പ്രധാന നിബന്ധന. നാല് മാസമായിട്ടും ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ് എന്നിരിക്കെയാണ് ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഇളവ് നൽകി മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.

​നിലവിലുള്ള രണ്ട് കിയ കാർണിവൽ കാറുകൾക്ക് പകരമായാണ് പുതിയ വാഹനങ്ങൾ. വാഹനത്തിന്റെ നിറം ‘കറുപ്പ്’ തന്നെയാകുമെന്നാണ് സൂചന. 2020ൽ കോവിഡ് കാലത്ത് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരുകയായിരുന്നു. ഇത് ഒരുവർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് അടുത്തിടെ ഉത്തരവ് ഇറങ്ങിയിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഖജനാവിന് ഇത്ര ഭാരം അടിച്ചേൽപിക്കാൻ ആർക്കും മടിയില്ല എന്നതാണ് ശ്രദ്ധേയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top