മോദിക്ക് ‘ഡിയർ ഫ്രണ്ടിന്റെ’ ഭീഷണി; ബ്രിക്സിൽ തുടർന്നാൽ വലിയ വില കൊടുക്കേണ്ടി വരും

ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് (BRICS) കൂട്ടായ്മക്കെതിരെ കടുത്ത പ്രതിഷേധവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ബ്രിക്സിൽ അംഗത്വം തുടർന്നാൽ ഇന്ത്യക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് തെളിച്ചു പറഞ്ഞു.
ബ്രിക്സ് രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവചുമത്താനാണ് നീക്കം. ഇതിൽ ഇന്ത്യയുടെ കാര്യം എടുത്ത് ചോദിച്ചപ്പോൾ ട്രംപിൻ്റെ മറുപടി, ആർക്കും ഇളവില്ല എന്നായിരുന്നു. ബ്രിക്സ് സ്ഥാപിച്ചത് ഡോളറിനെ ഇടിച്ചു താഴ്ത്താനും, അമേരിക്കയെ ദ്രോഹിക്കാനുമാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച നരേന്ദ്ര മോദി പങ്കെടുത്ത റിയോ ഡി ജനീറോയിലെ ബ്രിക്സ് ഉച്ചകോടിക്കിടെ അമേരിക്കയുടെ നയങ്ങളെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ നയങ്ങൾക്കെതിരായി നിൽക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നാണ് ട്രംപ് ആവർത്തിച്ചത്. ഇന്നലെയാണ് ബ്രിക്സ് ഉച്ചകോടി അവസാനിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here