1000 കോടിയുടെ ലഹരി റാക്കറ്റ്! കോഡീൻ കഫ് സിറപ്പ് തട്ടിപ്പിൽ വ്യാപക റെയ്ഡ്; മരുന്ന് മാഫിയയുടെ വേരറുക്കുന്നു!

ആയിരം കോടിയുടെ കഫ് സിറപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് 25 സ്ഥലങ്ങളിൽ റെയ്ഡ്. കോഡീൻ അടങ്ങിയ കഫ് സിറപ്പുകളുടെ നിയമവിരുദ്ധ വിതരണ കേന്ദ്രങ്ങളിലാണ് ലഖ്‌നൗ സോണൽ ഓഫീസ് റെയ്ഡുകൾ നടത്തിയത്. ഉത്തർപ്രദേശിലെ ലഖ്‌നൗ, വാരാണസി, ജൗൻപൂർ, സഹാറൻപൂർ, ഝാർഖണ്ഡിലെ റാഞ്ചി, ഗുജറാത്തിലെ അഹമ്മദാബാദ് തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന.
പ്രധാന പ്രതിയായ ശുഭം ജയ്‌സ്വാൾ, കൂട്ടാളികൾ, സാമ്പത്തിക സഹായം നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റ് (CA) എന്നിവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ചില മരുന്ന് നിർമ്മാണ കമ്പനികളും അന്വേഷണ പരിധിയിലാണ്.
മുഖ്യപ്രതിയായ ശുഭം ജയ്‌സ്വാൾ നിലവിൽ ദുബായിൽ ഒളിവിലാണ്. ശുഭത്തിന്റെ അച്ഛനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. വലിയ തട്ടിപ്പായതുകൊണ്ട് തന്നെ, യുപി സർക്കാർ ഈ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (SIT) നിയമിച്ചു.
അമിതമായി ഉപയോഗിച്ചാൽ ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുള്ള കോഡീൻ ചേർത്ത കഫ് സിറപ്പുകളാണ് ഇവർ അനധികൃതമായി വിറ്റഴിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ യുപിയിൽ ഇതിനെതിരെ 30ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇവർ വ്യാജ രേഖകൾ ഉണ്ടാക്കി മരുന്നുകൾ കരിഞ്ചന്തയിൽ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. ഈ കച്ചവടവുമായി ബന്ധപ്പെട്ട് ഇതുവരെ 32 പേരാണ് പിടിയിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here