കെമിക്കൽ ഫാക്ടറിയുടെ മറവിൽ നിർമ്മിച്ചത് 12,000 കോടി രൂപയുടെ മയക്കുമരുന്ന്; പിടിയിലായവരിൽ ഐടി വിദഗ്ദ്ധനും

തെലങ്കാനയിൽ നിന്ന് പൊലീസ് കണ്ടെത്തിയത് വൻ മയക്കു മരുന്ന് ശേഖരമാണ്. സംഭവത്തിൽ വിദേശ പൗരൻ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 25 ലക്ഷം രൂപയും പിടിച്ചെടുത്തു. താനെ ജില്ലയിലെ മീര ഭയാന്ദർ മേഖയിലാണ് രഹസ്യമായി പ്രവർത്തിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. 12000 കോടി വിലമതിക്കുന്ന ഏകദേശം 35,000 ലിറ്റർ രാസവസ്തുക്കളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
വർഷങ്ങളായി ഫാക്ടറി ഈ പ്രദേശത്തു പ്രവർത്തിച്ചു വരികയാണ്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന മിക്ക മരുന്നുകളും പ്രാദേശിക കുറ്റവാളികളും ഏജന്റുമാരും വഴി മുംബൈയിലേക്ക് വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരു കെമിക്കൽ ഫാക്ടറിയുടെ മറവിലാണ് രഹസ്യമായി മയക്കുമരുന്ന് നിർമ്മിച്ചിരുന്നത്.
നൂറുകണക്കിന് കിലോ മെഫെഡ്രോൺ മരുന്ന് നിർമ്മിച്ച് വിപണിയിൽ വിതരണം ചെയ്തതായും വിവരം ഉണ്ട്. മാസത്തോളം നീണ്ടു നിന്ന നിരീക്ഷണത്തിനൊടുവിലാണ് പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായി റെയ്ഡ് നടത്തിയത്. ഐടി വിദഗ്ധനാണ് കേസിലെ പ്രധാന പ്രതി. കെമിക്കൽസിൽ ഉള്ള തന്റെ അറിവ് ഇയാൾ ദുരുപയോഗം ചെയ്തതായാണ് വിവരം. കേസിൽ വിദേശ പൗരൻ ഉൾപ്പെട്ടതിനാൽ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്കും നീങ്ങുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here