13 വയസ്സുകാരിക്ക് നേരെ കൊടുംക്രൂരത; പീഡിപ്പിച്ചത് രണ്ടു കുട്ടികളടക്കം നാലുപേർ

സെക്കന്തരാബാദിൽ 13കാരിക്ക് നേരെ ക്രൂര പീഡനം. സെക്കന്തരാബാദിലുള്ള ലോഡ്ജിൽ വെച്ച് നാലുപേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പീഡിപ്പിച്ചവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നാണ് വിവരം.

ഡിസംബർ 8ന് സെക്കന്തരാബാദിൽ ഒറ്റയ്ക്ക് കണ്ട പെൺകുട്ടിയെ നാലുപേർ പരിചയപ്പെട്ടു. തുടർന്ന്, ഇവർ കുട്ടിയെ അടുത്തുള്ള ലോഡ്ജ് മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ ഡിസംബർ 5ന് സംഗാരെഡ്ഡി പോലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണത്തിനിടെയാണ് പെൺകുട്ടി താൻ ലോഡ്ജിലുണ്ടെന്ന് പോലീസിനെ വിവരമറിയിച്ചത്. തുടർന്നാണ് ലോഡ്ജിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. പീഡനവിവരം കുട്ടി പോലീസിനോട് തുറന്നു പറയുകയായിരുന്നു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു എന്നും പോലീസ് അറിയിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top