സ്വകാര്യഭാഗങ്ങളിൽ ചവിട്ടേറ്റ 13കാരന് അടിയന്തര സർജറി; സഹപാഠികളുടെ കൊടുംക്രൂരത

കർണാടകയിലെ മൈസൂരുവിലെ സ്കൂളിലാണ് 13 വയസ്സുകാരന് സഹപാഠികളുടെ ക്രൂരമർദ്ദനം നേരിടേണ്ടി വന്നത്. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടിയന്തര സർജറിയ്ക്ക് വിധേയനാക്കി.
വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണുകളും കൊണ്ടുവരാൻ ആവശ്യപ്പെട്ടാണ് മൂന്ന് സഹപാഠികൾ ചേർന്ന് വിദ്യാർത്ഥിയെ സ്കൂൾ പരിസരത്ത് വെച്ച് മർദിച്ചിരുന്നത്. ആക്രമണം നടന്ന ദിവസം സഹപാഠികൾ വിദ്യാർത്ഥിയെ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയാണ് ക്രൂരമായി മർദിച്ചത്. സ്വകാര്യ ഭാഗങ്ങളിൽ നിരവധി തവണ ചവിട്ടുകയും ചെയ്തു.
നാല് വർഷത്തോളം പീഡനം സഹിക്കേണ്ടി വന്നെന്നാണ് കുട്ടി പറഞ്ഞത്. നാലാം ക്ലാസിൽ വെച്ച് ക്ലാസ് ലീഡറായ ശേഷം തെറ്റുകൾ റിപ്പോർട്ട് ചെയ്തതിനാണ് ഉപദ്രവിക്കാൻ തുടങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. അമ്മ ടീച്ചറോട് പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.
ആദ്യം കേസെടുക്കാൻ പൊലീസ് മടിച്ചതായി കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ സമ്മർദ്ദത്തിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ആക്രമണം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, സ്കൂളിന്റെ മാനേജ്‌മെന്റിനെയും അധ്യാപകരെയും പ്രതി ചേർത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here