കീറി എറിഞ്ഞ ബില്ലുകളെല്ലാം പാസായി; ലോക്സഭയിൽ മാത്രം പാസായത് 12 എണ്ണം

പ്രതിപക്ഷത്തിന്റെ ബഹളങ്ങൾക്കിടയിലും വർഷകാല സമ്മേളനത്തിൽ രാജ്യസഭയിൽ 14ഉം ലോകസഭയിൽ 12ഉം ബില്ലുകൾ പാസായി. ഓപ്പറേഷൻ സിന്ദൂർ മുതൽ ബീഹാർ എസ്ഐആർ വരെയുള്ള വിഷയങ്ങളിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളങ്ങളും ബില്ലുകൾ കീറി എറിയലുകളും ഒക്കെ നടക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാർ സുപ്രധാന ബില്ലുകൾ പാസാക്കിയിരിക്കുന്നത്.

2025ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം ബഹളം തുടരുകയാണ്. എന്നാൽ ഈ പ്രതിഷേധങ്ങൾക്കൊന്നും യാതൊരു വിലയും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലോക്സഭയും രാജ്യസഭയും.

Also Read : ഇന്ന് ലോക്സഭയിൽ എത്താത്ത ബിജെപി അംഗങ്ങൾക്ക് പണി കിട്ടും; നോട്ടീസുമായി ഭരണകക്ഷി

ഗോവ നിയമസഭയിലെ പട്ടികവർഗ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ബിൽ, മർച്ചന്റ് ഷിപ്പിംഗ് ബിൽ, മണിപ്പൂർ ജിഎസ്ടി ഭേദഗതി ബിൽ, മണിപ്പൂർ വിനിയോഗ ബിൽ, ദേശീയ കായിക ഭരണ ബിൽ, ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബിൽ എന്നിവ ഉൾപ്പെടുന്നു.ഇതിനുപുറമെ, ആദായനികുതി ബിൽ, നികുതി നിയമങ്ങൾ (ഭേദഗതി) ബിൽ, ഇന്ത്യൻ തുറമുഖ ബിൽ, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, ഐഐഎം ഭേദഗതി ബിൽ, ഓൺലൈൻ ഗെയിമിംഗ് ബിൽ എന്നിവ ഉൾപ്പെടുന്നു.

ബിൽസ് ഓഫ് ലേഡിംഗ് ബിൽ, കോസ്റ്റൽ ഷിപ്പിംഗ് ബിൽ, മണിപ്പൂരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ, മർച്ചന്റ് ഷിപ്പിംഗ് ബിൽ, ഗോവ നിയമസഭയുമായി ബന്ധപ്പെട്ട പ്രാതിനിധ്യ ഭേദഗതി ബിൽ, ദേശീയ കായിക ഭരണ ബിൽ, ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബിൽ, ആദായനികുതി ബിൽ, നികുതി നിയമ ഭേദഗതി ബിൽ, ഇന്ത്യൻ തുറമുഖ ബിൽ, ഖനന, ധാതു ഭേദഗതി ബിൽ, ഐഐഎം ഭേദഗതി ബിൽ എന്നിവയാണ് വർഷകാല സമ്മേളനത്തിൽ രാജ്യസഭ പാസാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top