14 കോടി തട്ടിയെടുത്ത് ആൾദൈവം; പണം നൽകിയത് മക്കളുടെ രോഗം മാറ്റാൻ; ടെക്കിക്ക് നഷ്ടമായത് ജീവിത സമ്പാദ്യം

പുനെയിൽ ഐടി പ്രൊഫഷണലിൽ നിന്ന് 14 കോടി തട്ടിയെടുത്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തെയും മറ്റ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് ആത്മീയ ശക്തികളിലൂടെ രോഗം സുഖപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.
ദീപക് ദോളസ് എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് തട്ടിപ്പിന് ഇരയായത്. ആരോഗ്യപ്രശ്നങ്ങളുള്ള തന്റെ രണ്ട് പെൺമക്കളുടെ രോഗം ‘ദൈവിക ശക്തി കൊണ്ട് ‘ സുഖപ്പെടുത്താമെന്ന് ആൾദൈവം ഉറപ്പുനൽകി. തുടർന്ന് ദീപക് ദോളസിനോട് അവരുടെ സ്വത്തുക്കൾ വിൽക്കാൻ നിർബന്ധിച്ചു. വിദേശത്തുണ്ടായിരുന്ന വീട്, പൂനെയിലെ റിയൽ എസ്റ്റേറ്റ്, നാട്ടിലെ കൃഷിഭൂമി എന്നിവ വിറ്റ് 14 കോടി രൂപയോളം ഇവർക്ക് കൈമാറി.
എന്നാൽ, പണം നൽകിയിട്ടും പെൺമക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കി ദോളസ് പൊലീസിനെ സമീപിച്ചത്. കോത്രൂഡ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (EOW) കൈമാറി. കേസിൽ ആൾദൈവം ഉൾപ്പെടെ മൂന്ന് പേരെ നാസിക്കിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here