കത്തെഴുതിവെച്ച് നാടുവിട്ട് പതിനാലുകാരൻ; അന്വേഷണം ഊർജിതം

ആലുവയിലാണ് 14കാരനെ കാണാതായത്. ചെങ്ങമനാട് സ്വദേശിയായ പിഎസ് ശ്രീദേവിനെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്നലെ രാത്രിയാണ് കത്തെഴുതിവെച്ച ശേഷം കുട്ടി വീട്ടിൽ നിന്നും പോയതെന്നാണ് വിവരം. ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

നീല ടീഷർട്ടും ബാഗും ധരിച്ച് കുട്ടി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീദേവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9809000199 എന്ന നമ്പറിലോ ഉടൻ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top