12 വയസ്സുകാരിയെ ഗർഭിണിയാക്കി 72കാരൻ; പുറത്തറിഞ്ഞത് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ

കോഴിക്കോട് താമരശ്ശേരിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വയോധികൻ അറസ്റ്റിൽ. കുട്ടിയുടെ അയൽവാസിയായ 72 കാരനാണ് പോലീസിന്റെ പിടിയിലായത്.

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയൽവാസിയെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധന ഫലം പോസിറ്റീവായതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടി അഞ്ചുമാസം ഗർഭിണിയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. കുട്ടി വയോധികന്റെ വീടിന് സമീപത്തെ പറമ്പിൽ കളിക്കാൻ പോകുമായിരുന്നു. വെള്ളം കുടിക്കാൻ വീട്ടിൽ എത്തുമ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. പലതവണ പീഡനം ആവർത്തിക്കുകയും ചെയ്തു. പ്രതിയുടെ ഭാര്യ ജോലിക്ക് പോകുന്ന സമയമാണ് പീഡനം നടത്തിയിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top