പ്രസവിച്ച ഒന്‍പതാം ക്ലാസുകാരി രണ്ടുവര്‍ഷമായി പീഡനത്തിന് ഇര; അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ പ്രസവിച്ച് ഒന്‍പതാം ക്ലാസുകാരി രണ്ടു വര്‍ഷമായി നിരന്തരം പീഡനത്തിന് ഇരയായി. അമ്മയുടെ ആണ്‍ സുഹൃത്താണ് കുട്ടിയെ നിരന്തരം ചൂഷണം ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തറിഞ്ഞത്. അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തെല്ലാം പീഡനത്തിന് ഇരയായി എന്ന കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് പ്രതി അമ്മയോടൊപ്പം താമസം തുടങ്ങിയത്. പീഡന വിവരം പുറത്ത് പറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കൊണ്ടാണ് കുട്ടി ആരോടും ഇക്കാര്യം ആരോടും പറയുന്നത്.
അഡ്മിറ്റായ കുട്ടി പ്രസവിച്ചതോടെ ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് കേസെടുത്തു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here