പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ഇരുപതുകാരന് അറുപത്തിമൂന്ന് വര്‍ഷം കഠിനതടവ് ശിക്ഷ

പതിനാലുകാരിയെ ബലമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിക്ക് അറുപത്തിമൂന്ന് വര്‍ഷം കഠിനതടവ്. തിരുവനന്തപുരം ചാല സ്വദേശിയായ ഇരുപതുകാരനെയാണ് അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്. കഠിനതടവു കൂടാതെ അമ്പത്തയ്യായിരം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന് വര്‍ഷവും ആറു മാസവും കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക പീഡനത്തിന് ഇരയായി കുട്ടിക്ക് നല്‍കണം എന്നും ഉത്തരവില്‍ പറയുന്നുണ്ട്.
2022 നവംബര്‍ ഒമ്പതിനാണ് പെണ്‍കുട്ടി പീഡനത്തിന് ഇരായായത്. എട്ടാംക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതിയുമായി അടുപ്പത്തിലായിരുന്നു. വൈകുന്നേരം ഏഴുമണിയോടെ കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയില്‍ ബലമായി എത്തിച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടി ഗര്‍ഭിണി ആയി. ആശുപത്രിയില്‍ ചികിത്സക്കു പോയപ്പോള്‍ ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപീച്ച് അബോര്‍ഷന്‍ നടത്തിയിരുന്നു. പ്രായം പരിഗണിച്ചാണ് ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച് ഈ തീരുമാനം എടുത്തത്. ഗര്‍ഭഛിദ്രം നടത്തിയപ്പോള്‍ കിട്ടിയ ഭ്രൂണവും, പ്രതിയുടെയും കുട്ടിയുടെയും രക്ത സാമ്പിളുകളും ഡിഎന്‍എ പരിശോധിച്ചിരുന്നു. ഇതില്‍ ഭ്രാണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് തെളിഞ്ഞു.
ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സമയത്ത് ഇരയായ കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു എന്ന മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്. മണക്കാടുള്ള ഒഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ കേസ്. ഈ കേസിന്റെ വിചാരണയും അതിവേഗ കോടതിയില്‍ പുരോഗമിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here