അമീബിക് മസ്തിഷ്ക്ക ജ്വരം സർക്കാരിന് പണിയാകുമോ? പ്രതിപക്ഷത്തെ എങ്ങനെ പ്രതിരോധിക്കും?

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ മൂന്നാം ദിവസം ആശങ്കയുണർത്തുന്ന വിധം അമീബിക് മസ്തിഷ്ക്ക ജ്വരം പടരുന്നതും രോഗപ്രതിരോധത്തിൽ ആരോഗ്യവകുപ്പിന്റെ അവ്യക്തതയും പ്രതിപക്ഷം ആയുധമാക്കൻ സാധ്യത.
ഏതു രീതിയിൽ രോഗത്തെ പ്രതിരോധിക്കണമെന്നുള്ള കാര്യത്തിൽ ആരോഗ്യവകുപ്പിന് അവ്യക്തതയുണ്ട്. വൈറസ് ബാധയുണ്ടാകുന്ന ഉറവിടങ്ങളുടെ കാര്യത്തിലും ആദ്യം മുതൽ തന്നെ ആശങ്കനിലനിന്നിരുന്നു. ജലാശയങ്ങളിൽ കുളിക്കുന്നവർക്കായിരുന്നു ആദ്യം രോഗബാധയുണ്ടായിരുന്നതെങ്കിലും പിന്നീട് വീട്ടിൽ നിന്ന് കുളിക്കുന്നവരിലും രോഗബാധ കണ്ടുതുടങ്ങി.
Also Read : ഭരണപക്ഷത്തെ തല്ലാൻ പൊലീസിനെ വടിയാക്കി പ്രതിപക്ഷം; വടി വാങ്ങി തിരികെ തല്ലി പിണറായി
ആദ്യ ഘട്ടത്തിൽ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന വിമർശനമാകും പ്രതിപക്ഷം ഉയർത്തുക. ആടിയുലയാത്ത സർക്കാരിനെ കടന്നാക്രമിക്കാൻ അമീബിക് മസ്തിഷ്ക ജ്വര മരണ കണക്കുകളും , നിർജീവമായ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിപക്ഷം സഭയിൽ എടുത്തിട്ടലക്കും.
രോഗ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും മരണ നിരക്ക് കുറവാണെന്ന വസ്തുത ഉയർത്തികാട്ടി പ്രതിപക്ഷ ആരോപണങ്ങളുടെ മുനയോടിക്കുകയാകും ഭരണപക്ഷം ചെയ്യുക. ഇന്നലെ ചോദ്യോത്തര വേളയിൽ ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷം വലിയ ആരോപണങ്ങൾ ഉയർത്തിയെങ്കിലും ശിശു മരണ നിരക്കിൽ അമേരിക്കൻ രാജ്യങ്ങളെക്കാൾ കേരളം പുരോഗതി പ്രാപിച്ച കണക്കുകൾ കാട്ടി മന്ത്രി വീണ ജോർജ് ആരോപണങ്ങളെ പ്രതിരോധിക്കുകയായിരുന്നു. രാജ്യാന്തര തലത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൻ്റെ മരണ നിരക്ക് 97 ശതമാനമാണ്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 24 ശതമാനം മാത്രമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here