മണ്ണിൽ നിന്നും ഉയർന്ന നിലയിൽ പിഞ്ചു കൈ; രക്ഷകനായത് ആട്ടിടയൻ

യുപിയിലാണ് നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഏകദേശം 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത്. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്‌ഗുൽ നദീതീരത്താണ് സംഭവം.

ആടുകളെ മേയ്ക്കാൻ എത്തിയ ആളാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. തുടർന്ന് സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു. അപ്പോഴാണ് മൺകൂനയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് നീണ്ട ഒരു കൈ കാണുന്നത്. മണ്ണിൽ നിന്നും പുറത്തെടുത്തപ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ് രക്തം വാർന്ന നിലയിലായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ഉടൻ തന്നെ ഹെൽത്ത് സെന്ററിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കുഞ്ഞിന് ഏകദേശം 15 ദിവസം പ്രായം വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. നിലവിൽ കുട്ടി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. നിലവിൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.

ഒരടി താഴ്ചയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top