അച്ഛന്‍,അമ്മാവന്‍, നാട്ടുകാരന്‍; പതിനാറുകാരി ഇരയായത് ക്രൂരമായ ലൈംഗിക ചൂഷണത്തിന്; അറസ്റ്റ്

പതിനാറുകാരി കൗണ്‍സിലിങ്ങില്‍ പറഞ്ഞ ക്രൂരപീഡനത്തിന്റെ കഥ ആരേയും ഞെട്ടിക്കുന്നത്. സംരക്ഷിക്കേണ്ട അച്ഛനും അമ്മയുടെ സഹോദരും അടക്കം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. വീട്ടുകാരും നാട്ടുകാരുമൊക്കെയായി നാലുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനെ പോലീസ് അറസ്റ്റ് ചെയ്തു.

2018 മുതല്‍ 2019 വരെയാണ് അച്ഛന്‍ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തത്. ഈ വിവരം അറിഞ്ഞ അമ്മയുടെ സഹോദരന്‍ കഴിഞ്ഞ വര്‍ഷമാണ് പീഡനത്തിന് ഇരയാക്കിയത്. ഇപ്പോള്‍ അറസ്റ്റിലായ വിജയന്‍ രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മറ്റൊരു പതിനേഴുകാരന് എതിരേയും പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പോക്‌സോ കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് കേസുകളാണ് കാസര്‍കോട് അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്. മാതൃസഹോദരന്‍ വിദേശത്താണുള്ളത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top