SV Motors SV Motors

മിസോറാമിൽ പാലം തകർന്ന് 17 മരണം

മിസോറാമിൽ നിർമ്മാണത്തിലുള്ള പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ചു. മിസോറാം ഐസ്വാൾ ജില്ലയിൽ സൈരാംഗ് മേഖലയിൽ ബുധനാഴ്ചയാണ് അപകടം നടന്നത്.

മിസോറാം മുഖ്യമന്ത്രിയാണ് വിവരം പുറത്തുവിട്ടത്. അപകട സമയത്ത് മുപ്പത്തോളം പേർ പാലത്തിന്റെ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്നു എന്നാണ് വിവരം.

റെയിൽവേ ഉദ്യോഗസ്ഥരുടെ ഒരു സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top