അമ്മയുടെ സുഹൃത്തിൻ്റെ പീഡനത്തിൽ പൊട്ടിക്കരഞ്ഞ് 17കാരൻ; 28കാരിക്കെതിരെ പോക്‌സോ കേസ്

ഹൈദരാബാദിലെ വൻകിട പാർപ്പിട സമുച്ചയമായ ജൂബിലി ഹിൽസിലെ ഒരു അപ്പാർട്ട്മെൻ്റിൽ ജോലിക്കാരിയായ യുവതിയാണ് അറസ്റ്റിലായത്. ഇതേ അപ്പാർട്ട്മെൻ്റിലെ മറ്റൊരു ജോലിക്കാരിയുടെ 17 വയസുകാരനായ മകനെയാണ് പ്രതി പീഡിപ്പിച്ചത്. ഏറെനാളായി പീഡനം തുടർന്ന് വരികയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

യുവതി കുട്ടിയെ ചുംബിക്കുന്നത് ഇതേ അപ്പാർട്ട്മെൻ്റിലെ മാനേജർ കണ്ടതാണ് വഴിത്തിരിവ് ആയത്. അയാൾ കുട്ടിയുടെ വീട്ടിൽ വിവരം അറിയിച്ചതോടെ വീട്ടുകാർ ചോദിച്ചെങ്കിലും കുട്ടി തുറന്നു പറയാതെ കരഞ്ഞു. പ്രതിയോട് ചോദിച്ചപ്പോൾ സഹോദരനെ പോലെയാണെന്ന് മറുപടി നൽകി. സംശയം തീരാതെ വീട്ടുകാർ കുട്ടിയെ കൗണ്ടലിംഗ് നടത്തിയതോടെ ആണ് സത്യം പുറത്തായത്.

യുവതി പലതവണ മോശമായി പെരുമാറിയെന്ന് കുട്ടി ഒടുവിൽ വെളിപ്പെടുത്തി. തന്നെ നിർബന്ധിച്ച്‌ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് തുറന്നുപറഞ്ഞു. എന്നാലിത് പുറത്തറിയിച്ചാൽ മോഷണക്കുറ്റം ആരോപിച്ച്‌ തന്നെയും വീട്ടുകാരെയും ജോലിസ്ഥലത്തുനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. ഇതോടെയാണ് കുട്ടിയുടെ അമ്മ ജൂബിലി ഹില്‍സ് പോലീസില്‍ പരാതി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top