6 മാസം ഗർഭിണിയായ 18കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; 63കാരനും മക്കളും പിടിയിൽ

അസമിലെ ജോർഹട്ട് ജില്ലയിൽ നാല് ദിവസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥിനിയെ കാണാതായതിന് ശേഷം അന്വേഷണത്തിൽ അനാസ്ഥ കാണിച്ചുവെന്ന ആരോപണത്തെ തുടർന്ന് ടിറ്റാബോർ പൊലീസ് സ്റ്റേഷനിലെ ഓഫീസറെ സസ്‌പെൻഡ് ചെയ്തു.

ടിറ്റാബോറിലെ നന്ദനാഥ് സൈകിയ കോളേജിലെ വിദ്യാർത്ഥിനിയാണ് 18കാരിയായ പെൺകുട്ടി. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വിദ്യാർത്ഥിനി ആറ് മാസം ഗർഭിണിയാണെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. കടമുറിയോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്ന കടമുറിയുടെ ഉടമയായ 63 വയസ്സുള്ള ജഗത് സിംഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താനാണ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിലിട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ രണ്ട് മക്കളായ കൃഷ്ണൻ സിംഗ്, ജീവൻ സിംഗ്, കൂടാതെ റെക്കിബുദ്ദീൻ അഹമ്മദ് എന്ന ഫാർമസിസ്റ്റ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top