‘ഇന്ത്യൻ മണ്ണിൽ നുഴഞ്ഞുകയറ്റക്കാർക്ക് സ്ഥാനമില്ല!’ 19 പേർ കൂടി പുറത്തേക്ക്; അസം പോലീസും ബിഎസ്എഫും കൈകോർത്തപ്പോൾ..

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 19 ബംഗ്ലാദേശികളെ പോലീസ് പിടികൂടി അതിർത്തി കടത്തിവിട്ടു. അസം പോലീസും ബിഎസ്എഫും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചത്. നാഗോൺ, കർബി ആംഗ്ലോങ് എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ഈ നടപടിയെ ‘നുഴഞ്ഞുകയറ്റക്കാരുടെ അന്ത്യം’ എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിശേഷിപ്പിച്ചത്. അസമിൽ അനധികൃതമായി താമസിക്കുന്നവർക്ക് ഇതൊരു താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം നാഗോൺ ജില്ലാ മജിസ്‌ട്രേറ്റ് 15 വിദേശികളോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിട്ടുപോകാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സാധാരണയായി ഇത്തരം കേസുകൾ ഫോറിനേഴ്‌സ് ട്രിബ്യൂണലിലേക്കാണ് അയക്കാറുള്ളത്. എന്നാൽ ഇനി മുതൽ പോലീസ് പിടികൂടുന്ന നുഴഞ്ഞുകയറ്റക്കാരെ നേരിട്ട് പുറത്താക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അധികാരം നൽകുന്ന 1950-ലെ നിയമം കർശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വിദേശികളെന്ന് പ്രഖ്യാപിക്കപ്പെട്ട ഏകദേശം 30,000 പേരെ കാണാനില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ബംഗ്ലാദേശിൽ നിലനിൽക്കുന്ന രാഷ്ട്രീയപ്രശ്നങ്ങൾക്കിടെയിലാണ് അസം അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയത്. ബംഗ്ലാദേശിൽ പ്രക്ഷോഭകാരി ഷെരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഉണ്ടായ സംഘർഷങ്ങൾ തുടരുകയാണ്. ഇതേത്തുടർന്ന് അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ ബിഎസ്എഫ് കനത്ത ജാഗ്രതയിലാണ്. അസമിലെ തദ്ദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ നടപടിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇത് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top