ബസിൽ പ്രസവിച്ച കുഞ്ഞിനെ പുറത്തെറിഞ്ഞ് യുവതി; കടുംകൈ ചെയ്ത ദമ്പതികൾ പിടിയിൽ

ഞെട്ടിക്കുന്ന വാർത്തയാണ് മഹാരാഷ്ട്രയിൽ നിന്ന് പുറത്ത് വരുന്നത്. ചൊവ്വാഴ്ച രാവിലെ 6.30നാണ് സംഭവം. മഹാരാഷ്ട്രയിലെ പർഭാനിയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ കോച്ച് ബസിൽ വച്ച് 19 വയസ്സുള്ള റിതിക ധേരെ എന്ന യുവതി പ്രസവിച്ചു.
പ്രസവിച്ച നവജാതശിശുവിനെ യുവതി ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. തുണിയിൽ പൊതിഞ്ഞ എന്തോ ഒന്ന് ബസ്സിൽ നിന്നും റോഡിലേക്ക് വീഴുന്നത് കണ്ട വഴിയാത്രക്കാരൻ അത് പരിശോധിക്കുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.
പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് സംഘം ബസ് തടഞ്ഞ് പ്രാഥമിക അന്വേഷണം നടത്തി. റിതികയെയും കൂടെയുണ്ടായിരുന്ന അൽതാഫ് ഷെയ്ഖ് എന്ന യുവാവിനെയും പോലീസ് പിടികൂടി. ദമ്പതികൾ പൂനെയിൽ നിന്ന് പർഭാനിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാൽ നവജാതശിശുവിനെ ഉപേക്ഷിച്ചതായി അവർ പറഞ്ഞു.
ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും വിവാഹസർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. പർബാനി സ്വദേശികളായ ഇവർ, ഒരു വർഷത്തിലേറെയായി പുണെയിലാണ് താമസിക്കുന്നത്. യുവതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ ഉണ്ടായ ആഘാതത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here