രണ്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഹസ്സന്‍കുട്ടി കുറ്റക്കാരന്‍; ക്രൂരന്റെ ശിക്ഷ വെള്ളിയാഴ്ച

തിരുവനന്തപുരം പേട്ടയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഒക്ടോബര്‍ മൂന്നിന്. അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്‌സോ) ആണ് ശിക്ഷ വിധിക്കുക. കേസിലെ പ്രതി ആറ്റിങ്ങല്‍ ഇടവ സ്വദേശി ഹസ്സന്‍കുട്ടി കുറ്റക്കാരനാണെന്ന് ഇന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാള്‍ പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.

2024 ഫെബ്രുവരി 19 നാണ് രണ്ടുവയസുകാരി പീഡനത്തിന് ഇരയായത്. ഹൈദരാബാദ് സ്വദേശികാെയ രക്ഷിതാക്കള്‍ക്കൊപ്പം ബ്രഹ്‌മോസിന്റെ സമീപത്തുള്ള ടെന്റില്‍ ഉറങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.് മാതാപിതാക്കള്‍ രാത്രി തന്നെ പേട്ട പോലീസില്‍ അറിയിച്ചു. പൊലീസ് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേദിവസം വൈകുന്നേരം ബ്രഹ്‌മോസ് കേന്ദ്രത്തിന്റെ മതിലിനോട് ചേര്‍ന്ന കാടുപിടിച്ച സ്ഥലത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ എടുത്തു കൊണ്ടുപോയ പ്രതി ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം ഉപേക്ഷിക്കുക ആയിരുന്നു. സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തില്‍ പീഡനം സ്ഥിരീകരിച്ചു. പ്രതിയുടെ വസ്ത്രത്തില്‍നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും വഴിത്തിരിവായി.

പീഡന ശേഷം രക്ഷപ്പെട്ട പ്രതിയെ കൊല്ലത്ത് നിന്നാണ് പോലീസ് പിടികൂടിയത്. പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഹസ്സന്‍കുട്ടി പിഞ്ചുകുട്ടിയേയും പീഡിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top