200 ലധികം തെരുവ് നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചിട്ടു; മൂന്നാർ പഞ്ചായത്തിനെതിരെ നടപടി

ഇടുക്കിയിൽ തെരുവ് നായ്ക്കളോട് ചെയ്തത് അതിക്രൂരത. മൂന്നാറിൽ 200 ലധികം തെരുവ് നായ്ക്കളെയാണ് പിടികൂടി ജീവനോടെ കുഴിച്ചിട്ടത്. ഇടുക്കി അനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിൽ മൂന്നാർ പോലീസ് കേസെടുത്തു.
മൂന്നാർ പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ആൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിൽ തെരുവ് നായ്ക്കളെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മൂന്നാറിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നു. നിരവധി തവണ കുട്ടികളെയും ആക്രമിച്ചിരുന്നു. നായ്ക്കളെ പിടികൂടി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനാണ് ആനിമൽ റെസ്ക്യൂ ടീം എത്തിയത്. പക്ഷേ ഒരിടത്തും നായ്ക്കളെ കാണാൻ കഴിഞ്ഞില്ല. ഇതോടെയാണ് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടത്.
അപ്പോഴാണ് 200ലധികം നായ്ക്കളെ കുഴിച്ചുമൂടിയെന്ന ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് നായ്ക്കളെ കുഴിച്ചിട്ടത്. പഞ്ചായത്ത് അധികൃതർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവർ ആരോപണം നിഷേധിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here