2026 ഇങ്ങെത്തി; കിരിബാത്തിയിലും ന്യൂസിലന്‍ഡിലും പുതുവല്‍സരം പിറന്നു; ആഘോഷമാക്കി ജനങ്ങള്‍

ലോകം 2026നെ വരവേറ്റു. പുതുവല്‍സരം ആദ്യമെത്തുന്ന വിദൂര പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍ പുതുവല്‍സരം പിറന്നു. ഹവായിക്ക് തെക്ക് കിഴക്കായും ഓസ്ട്രേലിയക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ കിരിബാത്തി എന്ന രാജ്യത്തിന്റെ കിരിതിമാറ്റി ദ്വീപിലാണ് പുതുവല്‍സരം എത്തിയത്. ഏകദേശം 116,000 ജനസംഖ്യയുളള ദ്വീപ് 1979-ല്‍ ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതാണ്.

തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലെ ചാഥം ദ്വീപിലും പുതുവര്‍ഷമെത്തി. 600 ഓളം ആളുകള്‍ മാത്രമാണ് ഈ ദ്വീപില്‍ താമസിക്കുന്നത്. ഉടന്‍ തന്നെ ഓസ്‌ട്രേലിയിലും പുതുവത്സരം എത്തും. ജപ്പാനും ചൈക്കും ശേഷമാകും ഇന്ത്യയില്‍ 2026 പിറക്കുക.അവസാനം പുതുവര്‍ഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലാണ് 2026 അവസാനമായെത്തുക.

സംസ്ഥാനത്ത് വലിയ ഒരുക്കങ്ങളാണ് പുതുവത്സര ആഘോഷത്തിനായി ഒരുങ്ങുന്നത്. ഫോര്‍ട്ടു കൊച്ചിയില്‍ ഉള്‍പ്പെട വലിയ പരിപാടികളുണ്ട്. ബിച്ചുകളിലേക്കും മാളുകളിലേക്കും ജനം ആഘോഷത്തിനായി എത്തുകയാണ്. കനത്ത് സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top