ഗർഭിണിയെ തല്ലിക്കൊന്ന് കത്തിച്ചു; ക്രൂരത സ്ത്രീധനത്തിന്റെ പേരിൽ

സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ ഭർതൃ വീട്ടുകാർ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഗോപാൽപൂരിലാണ് ക്രൂരത അരങ്ങേറിയത്. രംഗ്പൂർ സ്വദേശിയായ 21 വയസുള്ള രജനി കുമാരിയാണ് മരിച്ചത്. സ്ത്രീധനമായി ചോദിച്ച 5 ലക്ഷം രൂപ നൽകാത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ വീട്ടുകാർ പലതവണ യുവതിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവർക്ക് അത് കൊടുക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പേരിൽ രജനിക്ക് നിരന്തരം ആക്രമണം നേരിടേണ്ടി വന്നു. വെള്ളിയാഴ്ചയാണ് ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപാതകം നടത്തിയത്.
എന്നാൽ, മരണ വിവരം ഇവർ യുവതിയുടെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. തെളിവ് നശിപ്പിക്കാൻ വേണ്ടി തല്ലിക്കൊന്നശേഷം വീടിനടുത്ത് കത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. സംഭവമറിഞ്ഞ് രജനിയുടെ വീട്ടുകാർ അവിടെ എത്തിയെങ്കിലും കത്തിക്കരിഞ്ഞ മൃതദേഹമാണ് അവർക്ക് കാണാൻ കഴിഞ്ഞത്. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here