ചികിത്സയുടെ മറവിൽ പീഡനം; യുവതിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ

ബംഗളൂരുവിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറാണ് 21 വയസുള്ള യുവതിയോട് അപമര്യാദയായി പെരുമാറിയത്. 56കാരനായ ഡെർമറ്റോളജിസ്റ്റായ ഡോക്ടർ പ്രവീണിനെതിരെയാണ് പരാതി. അശോക് നഗർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ചർമ്മത്തിലെ അണുബാധ പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും 30 മിനിറ്റോളം യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. തന്റെ അനുവാദം ഇല്ലാതെ വസ്ത്രം അഴിച്ചെന്നും ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
അച്ഛനൊപ്പമാണ് യുവതി ആശുപത്രിയിൽ വരാറുള്ളത്. എന്നാൽ ഇത്തവണ അച്ഛൻ ഇല്ലെന്ന് കണ്ട ഡോക്ടർ, ഇത് മുതലെടുത്താണ് യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വൻപ്രതിഷേധമാണ് ക്ലിനിക്കിന് മുന്നിൽ നടന്നത്. അതിനുശേഷമാണ് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ താൻ പരിശോധന മാത്രമാണ് നടത്തിയതെന്നും യുവതിയെ ആക്രമിച്ചില്ലെന്നും ഡോക്ടർ പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here