27കാരിക്ക് പതിനേഴുകാരനോട് പ്രണയം; ഒളിച്ചോടി, പോക്‌സോ കേസില്‍ റിമാന്‍ഡിലായി

ചേര്‍ത്തലയില്‍ പതിനേഴുകാരനുമായി നാടുവിട്ട യുവതി റിമാന്‍ഡില്‍. പള്ളിപ്പുറം സ്വദേശി സനൂഷ എന്ന ഇരുപത്തിയേഴുകാരിയാണ് പതിനേഴുകാരനായ കാമുകനൊപ്പം ഒളിച്ചോടിയത്. രണ്ട് ദിവസം മുമ്പായിരുന്നു ഒളിച്ചോട്ടം നടന്നത്. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സമാന രീതിയില്‍ യുവതിയുടെ ബന്ധുക്കളും പോലീസിനെ സമീപിച്ചിരുന്നു.
ഫോണ്‍ ഉപേക്ഷിച്ചാണ് രണ്ടുപേരും നാടുവിട്ടത്. അതുകൊണ്ട് തന്നെ പോലീസിന് വിവരം ഒന്നും ലബിച്ചിരുന്നില്ല, യോഗിക്കാതെയായിരുന്നു യാത്രയെന്നതിനാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നില്ല. ഇതിനിടെ യുവതി ബന്ധുവിന് പുതിയൊരു നമ്പറില്‍ നിന്ന് വാട്‌സാപ് സന്ദേശം അയച്ചു. ഇത് പിന്‍തുടര്‍ന്നാണ് പോലീസ് രണ്ടുപേരേയും കണ്ടെത്തിയത്.
കൊല്ലൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. യുവതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത് ചേര്‍ത്തല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്നില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര ജയിലിലാണ് യുവതി ഇപ്പോഴുള്ളത്. കാമുകനായ പതിനേഴുകാരനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here