എത്തിയത് 3 സായുധ നക്സലുകള്‍; ഉഡുപ്പിയിലും ചിക്കമംഗളൂരുവിലും തിരച്ചില്‍ ശക്തമാക്കി

ബെംഗളൂരു: ഉഡുപ്പിയിലും ചിക്കമംഗളൂരുവിലും നക്സൽ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്. സായുധരായ മൂന്ന് നക്സലുകളെ കേന്ദ്രീകരിച്ചാണ് കര്‍ണാടക പൊലീസും നക്സൽ വിരുദ്ധ സേനയും തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. നക്സലുകള്‍ കേരളാ അതിർത്തി കടന്ന് എത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ജില്ലാ അതിര്‍ത്തികളിലും വനമേഖലകളിൽ ജാഗ്രത ശക്തമാക്കി.

നക്സൽ നേതാവ് വിക്രം ഗൗഡയുടെ നേതൃത്വത്തിൽ ഉഡുപ്പി ബയന്തൂരിലെ ചില വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ഒളിച്ചുതാമസിച്ചതായാണ് വിവരം ലഭിച്ചത്. നക്സൽ നേതാവ് സാകേത് രാജന്റെ രക്തസാക്ഷിദിനവുമായി ബന്ധപ്പെട്ടാണ് ഇവരെത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

2005 ഫെബ്രുവരി 6ന് ചിക്കമംഗളൂരുവിൽ വെച്ചാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സാകേത് രാജന്‍ കൊല്ലപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top