സ്വത്തുതർക്കത്തിന്റെ പേരിൽ കുട്ടികൾക്ക് ക്രൂര മർദനം; വിഷം നൽകി കൊല്ലാൻ ശ്രമിച്ച് ബന്ധുക്കൾ

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വാസുദേവ് വിക്രം അന്ധാലെ എന്ന യുവാവിനെയും അദ്ദേഹത്തിൻ്റെ മൂന്ന് മക്കളേയുമാണ് ബന്ധുക്കൾ ക്രൂരമായി ആക്രമിച്ചത്. ഇതിൽ ഒരു കുട്ടിക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്.
വാസുദേവിന്റെ മകനും രണ്ട് പെൺമക്കളേയുമാണ് ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ കുട്ടികൾക്ക് ഗുരുതര പരിക്കേറ്റു. ബന്ധുക്കൾ
വിഷം കൊടുത്ത പെൺകുട്ടിയും മറ്റ് കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്രമണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തതയാണ് വിവരം. പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here