കഞ്ചാവുമായി പിടിയിലായത് മൂന്ന് സ്ത്രീകൾ; പിടിച്ചെടുത്തത് 23 കിലോ
August 26, 2025 6:45 PM

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി സ്ത്രീകൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 13 പൊതികളിലായി 23 കിലോ കഞ്ചാവാണ് പിടികൂടിയത്. തിരുവനന്തപുരത്തെ ഉണക്കമീൻ കമ്പനിയിലാണ് ഇവർ ജോലി ചെയ്യുന്നത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിൽ ആയത്.
അതേസമയം, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാലു കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. ഭക്ഷണ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ സിബിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഇതിനു മുൻപും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here