വനിതകളുടെ കഞ്ചാവുകടത്ത് ബംഗാളിൽനിന്ന്; ട്രെയിനിലെത്തിച്ച 37 കിലോ കൊച്ചിയിൽ പിടികൂടി എക്സൈസ്

മൂന്നു ട്രോളി ബാഗുകളിലായി 37 കിലോ കഞ്ചാവുമായി കൊച്ചിയിൽ വന്നിറങ്ങിയത് രണ്ട് യുവതികള്‍. ഇവർ സ്ഥിരം കടത്തുകാരെന്ന് നിഗമനം. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂണ്‍ എന്നിവരാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതികള്‍ ട്രെയിനിൽ കയറിയത് എന്നാണ് നിഗമനം.

രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് ഇവരെ പിടികൂടി പരിശോധന നടത്തിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെയും അറിയിച്ച് ഇരുകൂട്ടരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മറ്റ് സംസ്ഥാനത്ത് നിന്ന് കഞ്ചാവ് എത്തിച്ച് ചില്ലറ കച്ചവടക്കാർക്ക് നൽകുന്ന ഇടനിലക്കാരാണ് ഈ യുവതികൾ എന്നാണ് നിഗമനം. മുൻപും ഇവർ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top