സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു; അപകടം ജമ്മു കശ്മീരിൽ
August 7, 2025 2:32 PM

ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മൂന്ന് ജവാന്മാർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ ഉധംപൂരിൽ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം.
നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസന്ത്ഗഡിൽ നിന്ന് ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു സൈനികര്‍. സേനയുടെ 187-ാം ബറ്റാലിയനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 23 പേരുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
അപകടം നടന്ന ഉടൻ തന്നെ പൊലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here