തലയിൽ തറച്ച കത്തിയുമായി മൂന്നുവയസ്സുകാരി!! അമ്പരന്ന് ആശുപത്രി ജീവനക്കാർ

തലയിൽ കുത്തികയറിയ കത്തിയുമായി ഒരു കൂസലുമില്ലാതെ ആശുപത്രിയിലേക്ക് പോകുന്ന മൂന്നു വയസ്സുകാരിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചൈനയിലാണ് സംഭവം.

ഡോംഗ്ചുങ് പീപ്പിൾസ് ആശുപത്രിയിയിലേക്ക് അമ്മയുടെ കൈപിടിച്ചാണ് മൂന്നുവയസ്സുകാരിയായ ‘ഹൂ’ എത്തുന്നത്. ഡോക്ടർമാർക്ക് ഉൾപ്പെടെ കണ്ടു നിന്നവർക്ക് എല്ലാം അമ്പരപ്പായിരുന്നു. കത്തി തലയിൽ തറച്ചിട്ടും അതിൽനിന്നും രക്തം വന്നിരുന്നില്ല. മാത്രമല്ല തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയിലാണ് ആ കുഞ്ഞ് നടന്നു പോയത്.

പഴങ്ങൾ മുറിക്കുന്ന കത്തി കിടക്കയിൽ കിടക്കുന്നത് കാണാതെയാണ് അമ്മ കിടക്കവിരി കുടഞ്ഞത്. ഉടൻതന്നെ കിടക്കയിൽ കിടന്ന കത്തി കുഞ്ഞിന്റെ തലയിൽ തറച്ചു കയറുകയായിരുന്നു. കത്തി തലയിൽ നിന്ന് ഊരിയെടുക്കാൻ അമ്മ ശ്രമിച്ചിരുന്നു. എന്നാൽ മകൾക്ക് വേദന അനുഭവപ്പെട്ടതോടെ ആ ശ്രമം നിർത്തുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ഡോക്ടർമാരുടെ പരിശോധനയിൽ 15 സെന്റീമീറ്റർ നീളമുള്ള കത്തിയാണ് കുട്ടിയുടെ തലയിൽ തറച്ചത് എന്നാണ് വ്യക്തമാകുന്നത്. നിലവിൽ കത്തി തലയിൽ നിന്നും മാറ്റിയെന്നും കുട്ടി സുഖം പ്രാപിച്ചു വരുന്നു എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലരീതിയിലുള്ള പ്രതികരണങ്ങളാണ് എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top