പാമ്പുകടിയേറ്റ മൂന്ന് വയസുകാരിക്ക് ചികിത്സ വൈകിപ്പിച്ചു.. ഡോക്ടർക്കെതിരെ റിപ്പോർട്ട്

തൃശ്ശൂരിൽ മൂന്നു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ അന്വേഷണ റിപ്പോർട്ട്. തൃശൂർ സ്വദേശി ബിനോയിയുടെ മകളാണ് മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് കൃത്യസമയത്ത് ആന്റിവെനം നൽകാതെ സമയം വൈകിപ്പിച്ചു എന്നാണ് കണ്ടെത്തൽ

2021 മെയ് 24നാണ് സംഭവം. വീട്ടിൽ കളിച്ചുക്കൊണ്ടിരിക്കവെയാണ്മൂന്നു വയസുകാരിയായ അന്‍വറിന്‍ ബിനോയെ പാമ്പ് കടിച്ചത്. ഉടൻതന്നെ കുട്ടിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയ ഇവരോട് ക്യൂവിൽ നിന്ന് ഒപി ടിക്കറ്റ് എടുത്തു കാത്തിരിക്കാനാണ് പറഞ്ഞത്. അടിയന്തര സ്വഭാവമുള്ള കേസായിട്ടും കുട്ടിയെ പരിഗണിക്കാതെ മറ്റൊരു രോഗിയെയാണ് ഡോക്ടർ ചികിത്സിച്ചത്. ബിനോയ് വിദേശത്തുനിന്നും ഫോണിലൂടെ ഡോക്ടറോട് സംസാരിച്ചിട്ടും കുട്ടിയെ പരിഗണിക്കാൻ തയ്യാറായില്ല. ആന്റിവെനം ഇല്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിവരാവകാശ രേഖപ്രകാരം സംഭവസമയം ആശുപത്രിയിൽ ആന്റിവെനം ഉണ്ടെന്നും കണ്ടെത്തിയിരുന്നു.

ആരോഗ്യനില പിന്നീട് വഷളായതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേയാണ് മരണം സംഭവിക്കുന്നത്. ആശുപത്രിക്കെതിരെ വീട്ടുകാർ രംഗത്തെത്തിയതോടെയാണ് അധികൃതർ ഡിഎംഓയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഡോക്ടർക്ക് ​ഗുരുതര വീഴ്ച സംഭവിച്ചതായി ഈ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഡ്യൂട്ടി നഴ്സ് ഉൾപ്പെടെ ഡോക്ടർക്കെതിരെ മൊഴി നൽകി. അന്വേഷണ കമ്മിറ്റി ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തിട്ടും ആരോഗ്യ വകുപ്പ് മൗനം പാലിക്കുകയാണെന്നും ആക്ഷേപം ഉയർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top