മണിപ്പൂരിൽ നാല് തീവ്രവാദികളെ വധിച്ച് സൈന്യം; കണ്ടെത്തിയത് വൻ ആയുധ ശേഖരം

മണിപ്പൂരിൽ സൈന്യവും അസം റൈഫിൾസും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. യുനൈറ്റഡ് കുക്കി നാഷണൽ ആർമി (UKNA) എന്ന സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ചുരാചന്ദ്പൂരിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഖാൻപി ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പുലർച്ചെ ഖാൻപി ഗ്രാമത്തിൽ എത്തിയത്. ഒളിച്ചിരുന്ന തീവ്രവാദികൾ സൈന്യത്തിന് നേരെ പ്രകോപനമില്ലാതെ വെടിയുതിർത്തു. തുടർന്ന് സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് നാല് UKNA അംഗങ്ങളെ വധിച്ചത്.
കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിനിടെ ഒരാളെ സൈന്യം പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. മണിപ്പൂർ പൊലീസിന്റെ സഹായത്തോടെയാണ് സൈന്യവും അസം റൈഫിൾസും ഓപ്പറേഷൻ നടത്തിയത്. സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here