നാല് വയസുകാരി ചോരയിൽ കുളിച്ച് ഓടയിൽ! പീഡിപ്പിച്ചത് മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ

കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം ഓടയിൽ ഉപേക്ഷിച്ചു. കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊൽക്കത്തയിലെ ഹൂഗ്ലിയിൽ താരഗേശ്വർ റെയിൽവേ സ്റ്റേഷൻ പരിസരതാണ് ക്രൂരത അരങ്ങേറിയത്.
കൊതുക് വല മുറിച്ച് അകത്തു കയറിയ അജ്ഞാതനായ ഒരാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ ചോരയിൽ കുളിച്ച്, നഗ്നയാക്കപ്പെട്ട നിലയിൽ ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും വൈദ്യസഹായം നൽകുന്നതിൽ പരാജയപ്പെട്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നീടാണ് പോസ്കോ ആക്ട് ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തത്
പ്രതികളെ കണ്ടെത്താൻ കഴിയാത്തത് വൻ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. മമത ബാനർജി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി.
നിലവിൽ പ്രതികളെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് പൊലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here