മരിക്കുന്നതിന്റെ തലേദിവസവും പ്രകൃതിവിരുദ്ധ പീഡനം; കുഞ്ഞു ശരീരത്തില്‍ നിരവധി പരിക്ക്; നിരന്തര അതിക്രമം നടത്തിയത് അച്ഛന്റെ സഹോദരന്‍

അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന നാലു വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത് അച്ഛന്റെ സഹോദരന്‍. മരിക്കുന്നതിന്റെ തലേദിവസം വരേയും കുട്ടി അതിക്രമത്തിന് ഇരയായതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനും കുഞ്ഞ് ശരീരം വിധേയ ആയി എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്നത്. . കുറേ കാലങ്ങളായി നടക്കുന്ന ഈ അതിക്രമം കുട്ടിയുടെ ആന്തരികായവങ്ങളെയും ബാധിച്ചിട്ടുണ്ട്.
ഇന്നലെ കുട്ടിയുടെ മൃതശരീരം വീട്ടില്‍ എത്തിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് നാടകീയ രംഗങ്ങള്‍ ഉണ്ടാക്കിയ ആളാണ് പ്രതി എന്നത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ കുട്ടിയുടെ സംസ്‌കാരം നടക്കുന്ന സമയത്ത് അമ്മയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു പോലീസ്. അപ്പോഴാണ് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തല്‍ വന്നത്. ഇതോടെ അമ്മയെ വീണ്ടും സ്‌റ്റേഷനിലേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുട്ടി പീഡനത്തിന് ഇരയായത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല.
ഇതേതുടര്‍ന്നാണ് കുട്ടി സ്ഥിരമായി കഴിഞ്ഞിരുന്ന അച്ഛന്റെ വീട്ടിലെ അടുത്ത ബന്ധുക്കളുടെ ലിസ്റ്റ് തയാറാക്കി ചോദ്യം ചെയ്തത്. നിരന്തരം അതിക്രമത്തിന് ഇരയായിട്ടും കുട്ടി പുറത്ത് വിവരം പറയാതിരുന്നതിന് കാരണം വീട്ടിലുളള ആരെങ്കിലും ആകാം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ആദ്യം കുറ്റം നിഷേധിച്ച പ്രതി വിശദമായ ചോദ്യം ചെയ്യലിലാണ് പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചത്. വീട്ടിനുള്ളില്‍ വച്ചായിരുന്നു പീഡനം എല്ലാം നടന്നത്. പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പുത്തന്‍കുരിശ് പോലീസ് ചുമത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here