പെറ്റമ്മ പുഴയിലെറിഞ്ഞു കൊന്ന നാലുവയസുകാരി കൊടിയ പീഡനത്തിനും ഇരയായി; ഞെട്ടിക്കുന്നു കല്യാണിയുടെ ദുരന്തം

എറണാകുളം തിരുവാങ്കുളത്തെ നാലുവയസുകാരി കല്യാണിയെ സ്വന്തം അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയതിൻ്റെ ഞെട്ടലിൽ ആയിരുന്നു കഴിഞ്ഞ ദിവസം കേരളം. ഇപ്പോഴിതാ ആ കുഞ്ഞുമകൾ ഈ ചുരുങ്ങിയ ജീവിതത്തിനിടെ അനുഭവിച്ചു തീർത്ത മറ്റൊരു യാതന കൂടി പുറത്തേക്ക് വരുന്നു.
കല്യാണി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പരുക്കുകളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ നൽകിയ സൂചനകളെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയിലേക്ക് എത്തിയത്. ഒടുവിൽ പിടിയിലായതാകട്ടെ അച്ഛൻ്റെ തൊട്ടടുത്ത ബന്ധുവും.
കല്യാണിയുടെ അമ്മ സന്ധ്യ ഇത് അറിഞ്ഞിരുന്നോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ വിശദ പരിശോധനകൾക്ക് പോലീസ് ഒരുങ്ങുമ്പോഴാണ് പോസ്റ്റുമോർട്ടത്തിന് പിന്നാലെ ഫോറൻസിക് സർജൻ പീഡനം സംബന്ധിച്ച പ്രാഥമിക സൂചനകൾ പോലീസിന് നൽകിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here