വേറെ വിവാഹത്തിനൊരുങ്ങി ഭര്‍ത്താവ്; മകള്‍ക്ക് നേരെ ബന്ധുവിൻ്റെ ക്രൂരത; വ്യക്തതക്കായി അമ്മയുടെ മൊഴിയെടുപ്പ്

നാലു വയസുകാരിയെ എന്തിന് പുഴയില്‍ എറിഞ്ഞു കൊന്നു? ഒരു വര്‍ഷമായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന വിവരം അമ്മക്ക് അറിയാമായിരുന്നോ ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്താനുള്ള ശ്രമിത്തിലാണ് പോലീസ്. കസ്റ്റഡിയില്‍ വാങ്ങിയ അമ്മയെ ഇന്നലെ മുതല്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. എന്നാല്‍ വ്യക്തമായ മറുപടി പല ചോദ്യങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനം നിരന്തരം ഏറ്റിരുന്നതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. നിരന്തരം ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. ബന്ധുക്കള്‍ക്ക് മുന്നിലും നാട്ടുകാര്‍ക്ക് മുന്നിലും മോശക്കാരിയായി അവതരിപ്പിച്ചു. മക്കളെ പോലും തന്നില്‍ നിന്ന് അകറ്റി നിര്‍ത്തി. ഇത് വലിയ സമ്മര്‍ദ്ദമുണ്ടാക്കി. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി. ഇതോടെ മകള്‍ എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് കൊലപാതകം എന്നാണ് യുവതി പറയുന്നത്.

മോളെ പുഴയിലിടാന്‍ പോയി എന്ന് ആവര്‍ത്തിച്ച് പറയുകയാണ് യുവതി ചെയ്യുന്നത്. ഇതിലാണ് പോലീസിന് സംശയം വര്‍ദ്ധിക്കുന്നത്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ മൗനമായി തലകുനിച്ച് ഇരിക്കുകയായിരുന്നു ചെയ്തത്. പിന്നീടാണ് ചെറിയ രീതിയിലെങ്കിലും സംസാരിച്ച് തുടങ്ങിയത്. അച്ഛന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്ന വിവരം അറിയാമായിരുന്നോ എന്നതിന് വ്യക്തമായ ഉത്തരമാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഒന്നര വര്‍ഷത്തിലധികമായി കുട്ടി ചൂഷണത്തിന് ഇരയായി എന്ന് പോലീസ് അറിയിച്ചപ്പോള്‍ കേട്ടിരിക്കുക മാത്രമാണ് യുവതി ചെയ്തത്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മുതലെടുത്താണ് ചെറിയച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top