SV Motors SV Motors

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 60 കിലോ കഞ്ചാവുമായി 4 യുവാക്കൾ പിടിയിൽ

കോവളം: തിരുവനന്തപുരത്ത് എക്‌സൈസ് സ്‌റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. കോവളത്തിനടുത്ത് പൂങ്കുളത്ത് നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവുമായി വന്ന രണ്ട് പേരും കഞ്ചാവ് വാങ്ങാൻ വന്ന രണ്ട് പേരുമാണ് പിടിയിലായത്. നെടുമങ്ങാട് ചുളളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ കഞ്ചാവ് വാങ്ങാനെത്തിയ ബീമാപള്ളി സ്വദേശികളായ മുജീബ്, റാഫി എന്നിവരാണ് എക്സൈസ് പിടിയിലായത്.

പ്രതികളെ ചോദ്യം എക്സൈസ് ചെയ്‌തുവരികയാണ്. ആരിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്, ആർക്കൊക്കെയാണ് കൊടുക്കുന്നത് എന്നൊക്കെയാണ് ചോദിച്ചറിയുന്നത്. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പിടികൂടിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം കാറുകൾ പരിശോധിക്കുകയായിരുന്നുന്നു. അറുപത് കിലോ കഞ്ചാവ് ചെറു പൊതികളിലാക്കി, ജില്ലയിലെ വിവിധയിടങ്ങളിൽ വിൽക്കുകയായിരുന്നു നാലംഗ സംഘത്തിൻ്റെ ലക്ഷ്യമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. പ്രതികൾക്കെതിരെ എൻടിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top