റാമോജി ഫിലിം സിറ്റിക്ക് സമീപം വൻ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 400 കിലോ

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിക്ക് സമീപമാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. 400 കിലോയോളമാണ് അധികൃതർ പിടികൂടിയത്. രാജസ്ഥാനിലേക്ക് കൊണ്ടുപോകാൻ എത്തിച്ചതെന്നാണ് വിവരം. ഏകദേശം 2 കോടി രൂപ വിലവരും.
തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റിന്റെ (EAGLE) ഖമ്മം വിംഗിലെ റച്ചകൊണ്ട നാർക്കോട്ടിക് പൊലീസും റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു കണ്ടെത്തൽ. റാമോജി ഫിലിം സിറ്റിക്ക് സമീപം കിടന്ന വാഹനം സംശയം തോന്നിയാണ് പൊലീസ് പരിശോധിച്ചത്. തൂടർന്നാണ് തേങ്ങയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ വൻ ശേഖരം കണ്ടെത്തിയത്.
മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ രാജസ്ഥാൻ സ്വദേശികളാണ്. ഇവർക്കെതിരെ കേസെടുത്തു. ഈ ശൃംഖലയിൽ ഉൾപ്പെട്ട രണ്ട് പ്രധാന വ്യക്തികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്തർസംസ്ഥാന മയക്കുമരുന്ന് സിൻഡിക്കേറ്റിലെ പ്രധാന അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. രചകൊണ്ട പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here