‘ശാഖ’ നടത്തുന്നതിനിടെ പൊലീസിന്റെ അറസ്റ്റ്; പിടികൂടിയത് 47 ആർ‌എസ്‌എസ് പ്രവർത്തകരെ; വിമർശിച്ച് ബിജെപി

സ്കൂളിൽ ശാഖ നടത്താൻ മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് ആർ‌എസ്‌എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ശാഖ നടക്കുന്നതിനിടയിലാണ് പൊലീസെത്തി 47 പ്രവർത്തകരെ പിടികൂടിയത്. അനുമതിയില്ലാതെ സ്കൂളിൽ ഗുരുപൂജയും പ്രത്യേക ശാഖ പരിശീലനവും നടത്തിയെന്നാണ് ആരോപണം.

ചെന്നൈയിലെ പോരൂരിനടുത്ത് അയ്യപ്പന്തങ്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ചെന്നൈ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തമിഴ്നാട് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ അറസ്റ്റിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. ആർ‌എസ്‌എസിന്റെ 100-ാം ശതാബ്ദി ആഘോഷിക്കുന്ന വിജയദശമി ദിനത്തിലാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നടപടി ഉണ്ടായത്.

ഇത് അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണ്. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കസ്റ്റഡിയിലുള്ള പ്രവർത്തകരെ നേരിട്ടെത്തി കാണുകയും അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. മുൻ‌കൂർ അനുമതിയില്ലാതെ തന്നെയാണ് എല്ലാ വർഷവും സ്കൂളിൽ ശാഖ നടത്തുന്നതെന്നും അവർ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top