‘എനിക്ക് അമ്മയില്ല; രണ്ടാനമ്മ എന്നെ ഉപദ്രവിക്കും’; നോവായ് ക്രൂരമർദ്ദനത്തിനിരയായ നാലാം ക്ലാസുകാരിയുടെ കുറിപ്പ്.. കേസെടുത്ത് പൊലീസ്

ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്രൂരമർദ്ദനം. പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു. സ്കൂളിലെത്തിയ കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടാണ് അധ്യാപകർ കാര്യം അന്വേഷിക്കുന്നത്. അപ്പോഴാണ് പിതാവും രണ്ടാനമ്മയും തല്ലാറുണ്ടെന്ന വിവരം കുട്ടി പറയുന്നത്. തുടർന്ന് അധ്യാപകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, താൻ അനുഭവിച്ച പീഡനങ്ങൾ എല്ലാം കുട്ടി നോട്ട്ബുക്കിൽ എഴുതിയിരുന്നു. തനിക്ക് അമ്മയില്ല, രണ്ടാനമ്മയാണ് ഉള്ളത്. ഒരു പ്ലേറ്റ് ചോദിച്ചപ്പോൾ ഉമ്മി കരണത്തടിച്ചു എന്നും കുട്ടി കുറിപ്പിൽ പറയുന്നുണ്ട്.
ചെറിയ കാര്യത്തിന് പോലും ഉമ്മി വഴക്കിടും. വീട്ടിൽ ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ഫ്രിഡ്ജ് പോലും തുറക്കാൻ അനുവദിക്കില്ല. വീട് വെച്ചിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂ. വീട്ടിൽ വച്ച് തന്നെ എപ്പോഴും പേടിപ്പിക്കും എന്നും കുട്ടി കുറിപ്പിൽ എഴുതിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here