അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; ആക്രമണം മുത്തശ്ശിയോടൊപ്പം നടക്കവേ

മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് അഞ്ച് വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു കൊന്നത്. ഗോതങ്കാവ് വനമേഖലയുടെ പരിധിയിലുള്ള സഞ്ജയ്നഗർ ഗ്രാമത്തിലാണ് സംഭവം നടന്നത്. അൻഷ് പ്രകാശ് മണ്ഡല്‍ എന്ന കുട്ടിയാണ് മരിച്ചത്.
മുത്തശ്ശിയോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങി നടക്കവേയാണ് പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ചത്. തുടർന്ന് മുത്തശ്ശിയുടെ കൺമുമ്പിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി. കുടുംബവും നാട്ടുകാരും പുലിയുടെ പുറകെ പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വഴിയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കാറും നശിപ്പിച്ചു. പിന്നീട് ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here