അച്ഛനോടുള്ള പ്രതികാരം തീർത്തത് മകനെ കൊന്ന്; പ്രതിയായ ഡ്രൈവർ അറസ്റ്റിൽ

തലസ്ഥാന നഗരിയിലാണ് അതിദാരുണമായ ക്രൂരത നടന്നത്. അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പ്രതികാരത്തിന്റെ പേരില്ലെന്നാണ് വിവരം. കേസിൽ കുട്ടിയുടെ അച്ഛന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യം തീർക്കാനുള്ള പ്രതികാരക്കൊലയെന്നാണ് പൊലീസും പറഞ്ഞത്.

ഡൽഹിയിലെ നരേല മേഖലയിലാണ് സംഭവം നടന്നത്. സ്വന്തമായി എട്ടോളം വാഹനങ്ങളുള്ള കുട്ടിയുടെ അച്ഛന്റെ ഡ്രൈവറായ നീതുവാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളുടെ വാടക വീട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജോലിക്കാർ തമ്മിലുണ്ടായ അടിപിടിയിൽ കുട്ടിയുടെ അച്ഛൻ ഇടപെട്ടു. ഡ്രൈവറായ നീതുവിനെ ശാസിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.

ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള നീതുവിന്റെ വാടകമുറിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇഷ്ടികയും കത്തിയും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവം പുറത്തറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top