50% തീരുവ നാളെ മുതൽ; വിട്ടുവീഴ്ചക്ക് തയ്യാറാവാതെ ഇന്ത്യ; വിദേശ സാധനങ്ങൾ ബഹിഷ്‌ക്കരിക്കാൻ മോദി

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി അമേരിക്ക നാളെ മുതൽ ഇന്ത്യക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തും. ഓഗസ്റ്റ് 27 മുതൽ ഇന്ത്യയിൽ പുതിയ താരിഫുകൾ ചുമത്തുമെന്ന് അമേരിക്ക നോട്ടീസ് നൽകിയിട്ടുണ്ട്. ഉക്രൈൻ യുദ്ധത്തിൽ നിന്നും റഷ്യയെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഇന്ത്യക്കുമേൽ അമിതമായ താരിഫ് ഏർപ്പെടുത്തുന്നത് എന്നാണ് ട്രംപിൻറെ ഭാഷ്യം.

Also Read : ട്രംപിന്റെ ‘തീരുവ പഞ്ചിൻ്റെ’ ആഘാതം കേരളത്തിനും; തിരിച്ചടി പലവഴിക്ക് വരുമെന്ന് ആശങ്ക

എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും ആഭ്യന്തര ഉൽ‌പാദകരുടെയും താൽപ്പര്യങ്ങളിൽ ഇന്ത്യ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാൻ പൗരന്മാരോടും ബിസിനസുകളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സ്വദേശി ഉൽപന്നങ്ങളുടെ നിർമാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ കടകൾക്ക് മുന്നിൽ ‘സ്വദേശി’ എന്നെഴുതിയ ബോർഡുകൾ പ്രദർശിപ്പിക്കാനും അദ്ദേഹം ആഹ്വനം ചെയ്തു.

Also Read : ഭീഷണി തുടർന്ന് അമേരിക്ക; ‘ഇന്ത്യക്ക് അവസരവാദ നിലപാടെന്ന്’ ആരോപണം

ഇന്ത്യയെ കൂടാതെ ടെക് കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങൾക്കും അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ടിനെയും യുകെയുടെ ഡിജിറ്റൽ നികുതിയെയും ലക്ഷ്യം വച്ചുള്ളതാണ് ഈ മുന്നറിയിപ്പ്. ഡിജിറ്റൽ സേവന നികുതിക്കെതിരായ പ്രതികാരമായി കാനഡയുമായുള്ള വ്യാപാര ചർച്ചകളും ട്രംപ് റദ്ദാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top