SV Motors SV Motors

ഗാർഹിക ഉത്തരവാദിത്തങ്ങൾ മൂലം കേരളത്തിൽ തൊഴിലുപേക്ഷിച്ചത് 57 ശതമാനം സ്ത്രീകൾ: റിപ്പോർട്ട്

സംസ്ഥാനത്തെ ഭൂരിഭാഗം സ്ത്രീകളും വീടുകളിൽ കുട്ടികളെയും പ്രായമായവരെയും പരിചരിക്കുന്നതിനായി ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാണെന്ന് ഒരു റിപ്പോർട്ട്. സംസ്ഥാനത്തെ സ്ത്രീകൾക്കിടയിൽ സർവേ നടത്തിയതിന് ശേഷമാണ് കേരള നോളജ് ഇക്കണോമി മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ ദക്ഷിണേത്യയില്‍ ഏറ്റവും പിന്നില്‍ കേരളമാണെന്ന് നേരത്തെ നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ തൊഴില്‍ സേന സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

57 ശതമാനം സ്ത്രീകളും ഗാർഹിക ഉത്തരവാദിത്തങ്ങൾ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്നു എന്ന് പറഞ്ഞപ്പോൾ, ഒരു ചെറിയ ശതമാനം അവരുടെ വിവാഹത്തെത്തുടർന്ന് അല്ലെങ്കിൽ വിവാഹശേഷം ജോലിസ്ഥലം മാറിയതിന്റെ ഫലമായി രാജിവയ്ക്കാൻ നിർബന്ധിതരായി എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

30-34 വയസ്സിനിടയിലുള്ള സ്ത്രീകളിൽ ഭൂരിഭാഗവും കുടുംബ പ്രതിബദ്ധതകൾ കാരണം ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരായവരാണ്. വിവാഹവും വിവാഹത്തെത്തുടർന്നുള്ള സ്ഥലംമാറ്റവുംവഴി 20 ശതമാനം പേർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. കുടുംബത്തിൽനിന്നുള്ള എതിർപ്പും കുറഞ്ഞ വേതനവുമാണ് മറ്റു കാരണങ്ങൾ. തിരികെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരാണ് 96.5 ശതമാനം പേരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top