കടമെടുത്തും നമ്മൾ അടിച്ചുപൊളിക്കും!! നിയമസഭയിലെ ഡൈനിംഗ് ഹാൾ നവീകരിക്കാൻ ഏഴരക്കോടി

ഓ​ണ​ക്കാ​ല​ത്തെ അ​ധി​ക ചെ​ല​വ്​ നേ​രി​ടാ​നും ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ത​ര​ണത്തിനുമായി പൊതുവിപണിയിൽ നിന്ന് 3000 കോടി കടമെടുക്കുമ്പോഴും സർക്കാരിൻ്റെ ധൂർത്തിനും ആഡംബരത്തിനും ഒരു അറുതിയുമില്ല. കാലാവധി കഴിയാൻ പോകുന്ന നിയമസഭയുടെ മന്ദിരത്തിൽ ഒന്നിന് പിറകെ ഒന്നായി നിർമ്മാണ പ്രവർത്തികൾക്കായി കോടികളാണ് ചെലവഴിക്കുന്നത്. നിയമസഭാ അംഗങ്ങളുടെ ഡൈനിംഗ് ഹാളിൻ്റെ മോടികൂട്ടാനായി ഏഴര കോടിയുടെ ടെണ്ടർ വിളിച്ചു കഴിഞ്ഞു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലും ഡൈനിംഗ് ഹാളിൻ്റെ നവീകരണത്തിനായി ഏഴു കോടി 40 ലക്ഷം രൂപയുടെ പണികൾക്ക് ഭരണാനുമതി നൽകിക്കഴിഞ്ഞു. അംഗീകൃത ഏജൻസികളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കി കഴിഞ്ഞു. നിയമസഭ മന്ദിരത്തിന്റെ സെല്ലാറിലുള്ള ഡൈനിങ് ഹാളാണ് നവീകരി ക്കുന്നത്. സഭയുടെ 25-ാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായാണ് ഡൈനിങ് ഹാളിന് ആധുനിക മുഖം നൽകുന്നത്.

ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് തറയിൽ ഇറ്റാലിയൻ മാർബിൾ പാകാനാണ്. പാനലിങ്, ഗ്ലാസ് പാർട്ടീഷനുകൾ, എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവയും ഉൾപ്പെടുന്നു. ഇതിനായി 1.41 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പാനലിങ്, ഗ്ലാസ് പാർട്ടീഷൻ ജോലികൾക്ക് 1.17 കോടി രൂപയും, പ്രീമിയം കർട്ടനുകൾക്കായി 21.10 ലക്ഷം രൂപയും ചെലവ് കണക്കാക്കുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് കോടികൾ ചെലവഴിച്ച് ഈ ഡൈനിംഗ് ഹാൾ നവീകരിച്ചിരുന്നു.

നിയമസഭാ സമുച്ചയത്തിൽ കോടികൾ ചിലവിട്ട് മറ്റുപല നവീകരണ പ്രവർത്തനങ്ങളും ഇപ്പോൾ തന്നെ നടന്നുവരുകയാണ്. ശങ്കരനാരായണൻ തമ്പി ഹാൾ ഈയിടെ 16 കോടി രൂപ ചിലവിൽ നവീകരിച്ചത് ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു. 53 കോടി രൂപ ചിലവിട്ട് നടപ്പാക്കുന്ന ഇ-നിയമസഭ പദ്ധതിയുടെ കരാറും ഊരാളുങ്കലിനാണ്. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ ഡൈനിംഗ് ഹാൾ നവീകരിക്കാൻ ഏഴരക്കോടി ചിലവിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top