സിപിഐ മന്ത്രിയുടെ മണ്ഡലത്തിൽ നിന്നും പാർട്ടി വിട്ട് 700 പേർ; സിപിഎമ്മിലേക്ക് ചേക്കേറാൻ സാധ്യത

കൊല്ലം കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി സംഭവിച്ചിരിക്കുന്നത്. 700ലധികം പാർട്ടി അംഗങ്ങൾ രാജിവെച്ചതായി നേതൃത്വം അവകാശപ്പെട്ടു. പാർട്ടിയിലെ ഉൾപ്പോരുകളാണ് തീരുമാനത്തിന് കാരണമെന്ന് രാജിവെച്ച നേതാക്കൾ വ്യക്തമാക്കി. സിപിഐക്ക് കനത്ത തിരിച്ചടിയാണ് ഈ രാജി.
Also Read : AISF മുൻ സംസ്ഥാന സെക്രട്ടറി BJPയിൽ; തിരുവനന്തപുരത്തെ CPIൽ വിഭാഗീയത രൂക്ഷം
രാജിവെച്ച പ്രമുഖരുടെ കണക്കുകൾ ഇങ്ങനെയാണ്. മണ്ഡലം കമ്മിറ്റി അംഗങ്ങൾ 10 പേർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ 45 പേർ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ 9 പേർ. കൂടാതെ, മുന്നൂറിലധികം പാർട്ടി അംഗങ്ങൾ കൂടി രാജിവച്ചതായി നേതാക്കൾ അറിയിച്ചു.
രാജിവച്ചവർ സൂചിപ്പിക്കുന്നത് പ്രധാനമായും ഉൾപാർട്ടി പ്രശ്‌നങ്ങളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ്. കൊല്ലത്തെ സിപിഐയിലെ പ്രബല നേതാക്കളും പ്രവർത്തകരുമാണ് ഒറ്റയടിക്ക് പാർട്ടി വിട്ടിരിക്കുന്നത്. അതേസമയം, പാർട്ടി വിട്ട നേതാക്കളും പ്രവർത്തകരും സിപിഎമ്മിൽ ചേരുമെന്നാണ് സൂചനകൾ. ഈ കൂട്ടരാജി സി.പി.ഐക്ക് കൊല്ലം ജില്ലയിൽ വലിയ ക്ഷീണമുണ്ടാക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here