കാമുകനെ രക്ഷിക്കാൻ വിദ്യാർത്ഥിനി നടത്തിയ നീക്കത്തിൽ പെട്ടുപോയത് സ്കൂൾ സെക്യൂരിറ്റി; നിരപരാധിയായ 75കാരൻ ജയിലിലായത് 285 ദിവസം

ആലപ്പുഴ സ്‌പെഷ്യൽ പോക്സോ കോടതിയിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. കാമുകനെ രക്ഷിക്കാന്‍ പെൺകുട്ടി നല്‍കിയ തെറ്റായ മൊഴിയില്‍ 285 ദിവസത്തോളം ജയിൽവാസം അനുഭവിച്ച 75കാരന്‍ ജയില്‍ മോചിതനായി. 2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്‌ക്കൊപ്പം ആയിരുന്നു താമസം. ഇവര്‍ രണ്ടുപേരും മാത്രമായിരുന്നു വീട്ടില്‍. ഇതേ‌സമയം കുട്ടി പഠിക്കുന്ന സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍ ഈ ഇവരുമായി അടുപ്പത്തിലായി, കുടുംബത്തിന് സഹായിയായി. ഈ കാലത്ത് വയോധികൻ തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും കുട്ടി കൂട്ടുകാരോട് പറഞ്ഞതോടെ പൊലീസ് കേസായി.

Also Read : പ്രതി പെൺകുട്ടിയുടെ വീട്ടിൽ തങ്ങിയത് ദിവസങ്ങളോളം; ജാമ്യത്തിലിറങ്ങിയും പീഡനം; 50 വർഷം തടവ് വിധിച്ച് കോടതി

285 ദിവസത്തോളമായി വൃദ്ധൻ ജയിലിൽ തുടരുമ്പോഴാണ് പെൺകുട്ടി സത്യം വെളിപ്പെടുത്തിയത്. ക്രോസ് വിസ്താരത്തിനിടെ കരഞ്ഞുകൊണ്ട് പെൺകുട്ടി വസ്തുത പറഞ്ഞു. ആണ്‍ സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് വയോധികനെതിരെ മൊഴി നല്‍കിയതെന്ന് കുട്ടി ‌വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

കാമുകനുമായുള്ള ബന്ധം മനസ്സിലാക്കിയ വയോധികൻ തന്നെ ഉപദേശിച്ചതിന്റെ വിരോധത്തിലും കാമുകനെ രക്ഷിക്കാനുമാണ് തെറ്റായ മൊഴി നൽകിയതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. ഇതോടെയാണ് കേസ് വീണ്ടും അന്വേഷിക്കാൻ ആലപ്പുഴ നോർത്ത് പൊലീസിന് നിർദേശം നൽകിയത്. പ്രതി നിരപരാധിയാണെന്ന് പുനരന്വേഷണത്തിൽ പെൺകുട്ടി മൊഴി നൽകി.

പ്രതിക്കു വേണ്ടി അഭിഭാഷകരായ പി.പി.ബൈജു, ഇ.ഡി.സഖറിയാസ് എന്നിവർ ഹാജരായി. അതിജീവിതയുടെ പുതിയ മൊഴിപ്രകാരം ആണ്‍ സുഹൃത്ത് പ്രതിയായി. ഇയാലെ അറസ്റ്റ് ചെയ്ത് ആലപ്പുഴ നോര്‍ത്ത് പൊലീസ് പുതിയ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസ് ഇപ്പോള്‍ ചെങ്ങന്നൂർ പോക്സോ കോടതിയുടെ പരിഗണനയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top